ശ്രീ പരശുരാമനാൽ പ്രതിഷ്ഠ നടത്തപ്പെട്ട ഇവിടുത്തെ സ്വയംഭൂവായ ദേവനെ, പ്രാചീനമായ 'വീമ്പ്' എന്ന മരത്തിനടുത്ത് നിന്ന് കണ്ടെത്തിയതിനാൽ 'തീരുവീമ്പിലപ്പൻ' എന്ന പേരിൽ അറിയപ്പെടുന്നു. കിഴക്കോട്ട് ദർശനം അരുളി ശ്രീ മഹാദേവനും, പടിഞ്ഞാറ് ശ്രീ പാർവ്വതിദേവിയും തെക്ക് ഭാഗത്ത് ശ്രീ മഹാഗണപതിയും, ശ്രീ ദക്ഷിണാമൂർത്തിയും പ്രതിഷ്ഠയുള്ള വട്ട ശ്രീകോവിൽ, 52 ഭീമൻ കഴുക്കോലുകൾ ആരൂഢത്തിൽ ഉറപ്പിച്ച് നിർമ്മിച്ചാണ്.